11:25pm 09 November 2026
NEWS
സഭാ സ്ഥാപനങ്ങൾ സഭവിരുദ്ധ കേന്ദ്രങ്ങളാക്കരുത്


05/06/2025  08:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സഭാ സ്ഥാപനങ്ങൾ സഭവിരുദ്ധ കേന്ദ്രങ്ങളാക്കരുത്

കൊച്ചി : സഭയുടെ സ്ഥാപനങ്ങൾ സഭാവിരുദ്ധ യോഗങ്ങൾ നടത്താൻ അനുവാദം കൊടുത്ത റിന്യൂവൽ സെൻ്റർ ഡയറക്ടർക്കെതിരെ സീറോ മലബാർ സഭ നേതൃത്വം നടപടി സ്വീകരിക്കണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.കലൂർ റിന്യൂവൽ സെൻ്ററിൽ സഭവിരുദ്ധ യോഗം നടത്താൻ അനുവാദം കൊടുത്ത അധികാരികളെ തൽസ്ഥാനത്ത് നിന്ന് ഉടൻ നീക്കം ചെയ്യണം. സഭയോടൊപ്പം നിലകൊള്ളുന്ന സംഘടന നേതൃത്വം പല തവണ മീറ്റിങ്ങിനായി റിന്യൂവൽ സെൻറ്റർ ഡയറക്ടർ ഉൾപ്പെടെയുള്ള അധികാരികളെ നേരിട്ട് ബന്ധപ്പെടുമ്പോൾ നാളിത് വരെ ഇക്കാര്യം അവർ അനുവദിച്ച് തന്നിട്ടില്ല. അവിടെയാണ്സഭവിരുദ്ധ പ്രവർത്തനങ്ങൾക്ക് റിന്യൂവൽ സെൻ്റർ വിട്ട് കൊടുത്തത് ഇത് ആരെ സംരക്ഷിക്കാനാണ്. വൈദീക ഡയറക്ടർ സഭവിരുദ്ധ  പ്രവർത്തനങ്ങൾക്ക് പരസ്യമായി കൂട്ട് നിൽക്കുന്നത് അംഗീകരിക്കാനാവില്ല.  അദ്ധേഹം ഇത് വഴി സഭ പ്രബോധmങ്ങളുടെ നഗ്മായ ലംഘനം നടത്തിയതായി അൽമായ ശബ്ദം പ്രസിഡൻറ് ബിജു പോൾ നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു. ഡയറക്ടർ സ്ഥാനത്ത് നിന്ന് സ്വയം ഒഴിഞ്ഞ് പോകുകയോ അല്ലാത്ത പക്ഷം സഭാ നേതൃത്വം ഇടപെട്ട്  നീക്കം ചെയ്യണം.മേജർ അതിരൂപതയുടെ പരിധിയിൽ വരുന്ന സഭാസ്ഥാപനങ്ങളിലെ ഡയറക്ടർ സ്ഥാനത്ത് പ്രവർത്തിക്കുന്ന വിമത വൈദികരെ എത്രയും വേഗം മാറ്റണം.വൈദീക ട്രേഡ് യൂണിയനിസം അതിര് കടക്കുന്നത് സഭാ നേതൃത്വം ഇനിയെങ്കിലും കാണാതെ പോകരുതെന്ന് അൽമായ ശബ്ദം നേതാക്കളായ ബിജു പോൾ നെറ്റിക്കാടനും ,ഷൈബി പാപ്പച്ചനും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img